കൊച്ചി:തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ജല ആംബുലന്‍സുകള്‍ സർവീസ് ആരംഭിക്കും. ദ്വീപുവാസികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കായലില്‍ അപകടത്തിൽപ്പെടുന്നവർക്കും ഇത് സഹായകരമാകും. ജല ആംബുലന്‍സ് സർവീസ് ഇത് ആദ്യമായിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ജല ആംബുലന്‍സുകളുടെ ആദ്യ സർവീസ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഒരാഴ്ചക്കകം എറണാകുളം, ആലപ്പുഴ, മുഹമ്മ, വൈക്കം എന്നിവിടങ്ങളില്‍ക്കൂടി സര്‍വിസ് ആരംഭിക്കും. രോഗികളെ പരിചരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആംബുലൻസ് ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.
also read:അപകടത്തില്‍പ്പെട്ടാല്‍ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇനി യൂബര്‍
ഒാരോ ആംബുലന്‍സിനും പ്രത്യേക മൊബൈല്‍ നമ്പർ ഉണ്ടാകും. അടിയന്തരഘട്ടങ്ങളില്‍ ഇൗ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും. സ്റ്റീല്‍ ബോട്ടുകളാണ് ജല ആംബുലന്‍സായി ഉപയോഗിക്കുന്നത്. ബോട്ട് ഒന്നിന് ഏകദേശം 50 ലക്ഷം രൂപയാണ് ചെലവ്. 40 അടി നീളമുള്ള ബോട്ടില്‍ 16 യാത്രക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമുള്ള സൗകര്യമുണ്ട്. ജല ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.
Post Your Comments