മുംബൈ: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയുടെ ശിക്ഷ മാനസാന്തരത്തെ തുടര്‍ന്ന് കോടതി ഇളവുചെയ്തു. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പൊള്ളലേല്‍പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ശിക്ഷയില്‍ നിന്നും ഇളവ് കിട്ടിയത്.
2010ലാണ് മഹാരാഷ്ട്ര സ്വദേശിയായ അനില്‍ പട്ടീല്‍ തന്നോടൊപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ചത്. തുടര്‍ന്ന് യുവാവിനെ ജീവപര്യന്തം ശിക്ഷക്ക് കോടതി വിധിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കവെ ഒത്തുതീര്‍പ്പിന് തയ്യാറായ യുവാവ് യുവതിയെ വിവാഹം കഴിച്ചു. കൂടാതെ തന്റെ ആക്രമണത്തിലൂടെ പെണ്‍കുട്ടിയുടെ മുഖത്തിനേറ്റ വൈരൂപ്യം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്യാനായി സ്വന്തം ചർമം നൽകാനും യുവാവ് തയ്യാറായി.
Also read: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
അതോടെ എട്ടു വര്‍ഷത്തെ ശിക്ഷ അനുഭവിച്ച പ്രതി വിവാഹിതനായ തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ കാര്യം അന്വേഷിച്ച് സ്ഥിരീകരിക്കാന്‍ കോടതി പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവ് നല്‍കി. അത് സ്ഥിരീകരിക്കപ്പെട്ടതോടെ ജീവപര്യന്തം എട്ടുവര്‍ഷമാക്കി കോടതി കുറച്ചുകൊടുക്കുകയായിരുന്നു.
യുവാവിന്റെ മനംമാറ്റവും പശ്ചാത്താപവും കണക്കിലെടുത്ത് ഇതുവരെ അനുഭവിച്ച ശിക്ഷ മതിയാകുമെന്ന് പറഞ്ഞ ഹൈക്കോടതി യുവാവിനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ സംഭവമാണിത്. യുവാവ് കുറ്റക്കാരനാണെന്ന ജില്ലാ കോടതി വിധി ഹൈക്കോടതി ശെരിവെച്ചു എന്നാല്‍ ശിക്ഷ എട്ടുവര്‍ഷമായി കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത് അതും അത്യപൂർവമായ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments