വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ സഹതടവുകാരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. യുഎസ് പൌരത്വമുള്ള പാക് ഭീകരനാണു ഹെഡ്ലി. ഭീകരാക്രണങ്ങള്‍ നടത്താന്‍ അല്‍ക്വയ്ദയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
2008 നവംബര്‍ 26നു 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ ആക്രമണത്തിനുശേഷം 2009 ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്ലിയെ പിടികൂടിയത്. 2013ല്‍ യുഎസ് ഫെഡറല്‍ കോടതി 35 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റങ്ങള്‍ ഹെഡ്ലി സമ്മതിച്ചതിനാല്‍ ഇന്ത്യക്ക് കൈമാറില്ലെന്നും വധശിക്ഷ നല്‍കില്ലെന്നും പ്രോസിക്യൂഷന് ഉറപ്പ് നല്‍കിയിരുന്നു.
ജൂലൈ എട്ടിന് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷനല്‍ സെന്ററില്‍ വച്ചാണ് ഇയാളെ രണ്ടു തടവുകാര്‍ ആക്രമിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments