ലക്നൗ: വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് യുവതിയെ ഗര്‍ഭിണിയാക്കി കയ്യൊഴിഞ്ഞ യുവാവിനെതിരെ യുവതി പരാതി നല്‍കാനെത്തിയത് അലസിപ്പിച്ച ഭ്രൂണവുമായി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
read also : സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി
ആറ് മാസം വളര്‍ച്ചയുള്ള ഭ്രൂണം ബാഗിലാക്കിയായിരുന്നു യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ആറുമാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെടുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബ്ബന്ധിച്ച് ഗര്‍ഭനിരോധന ഗുളിക കഴിപ്പിക്കുകയും ചെയ്തതായിട്ടാണ് യുവതി പറയുന്നത്്. ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പ്രണയിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായതോടെ യുവാവ് വിവാഹം കഴിക്കാതെ മുങ്ങുകയും ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടികള്‍ ചെയ്യുകയുമായിരുന്നു.
Post Your Comments