മാനന്തവാടി: പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെയാണ് ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.
Read also :മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
മാനന്തവാടി സ്വദേശിനിയായ സ്ത്രീയുടെ സഹായത്തോടെയാണ് യുവ വ്യാപാരിയെ ഹണിട്രാപ്പില്പെടുത്തിയത്. ഇക്കഴിഞ്ഞ 16നാണ് കേസിന്സാപദമായ സംഭവം. കര്‍ണാടകയിലെ പൊന്നമ്പേട്ടയില്‍ ലോഡ്ജ് മുറിയെടുത്ത വ്യാപാരിയെ കണ്ണില്മുളകുപൊടി വിതറി ആക്രമിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. വ്യാപാരിയുടെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ദേഹോപദ്രവം തുടരുകയും 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. ഒടുവില്‍ കണ്ണൂരില്‍ നിന്നും സുഹൃത്ത് വഴി ഒന്നരലക്ഷം രൂപ സംഘത്തിന് കൈമാറിയ ശേഷമാണ് വ്യാപാരിയെ വിട്ടയച്ചത്.
Post Your Comments