
കളമശ്ശേരി: സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിന് യൂണിഫോമില്‍ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിന്റെ ഡ്രൈവര്‍ സോണി (23) യെ ആണ് കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസായ ബബി മോഹന്‍ മര്‍ദിച്ചതായി പറയുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
Read also: മദ്യലഹരിയില്‍ വനിതാ പോലീസ് ഓഫീസറെ കടിച്ച പ്രവാസി യുവതിയ്ക്ക് ശിക്ഷ
രാവിലെ 6.30-ന് ഡ്യൂട്ടിക്ക് പോകാനായി പോലീസ് ഉദ്യോഗസ്ഥ പള്ളിക്കവല സ്റ്റോപ്പില്‍ നിന്നപ്പോള്‍ ആവേമരിയ ബസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. പിന്നീട് സ്റ്റാന്‍ഡില്‍ പോയിട്ട് പള്ളിക്കവലയിലേയ്ക്ക് തിരികെവന്ന ബസിൽ ഇവർ കയറി. തുടർന്ന് ബസ് നിർത്താത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇവർ ഡ്രൈവറുടെ കോളറിന് പിടിക്കുകയും മർദിച്ചെന്നുമാണ് പരാതി. അതേസമയം ബസ് ഡ്രൈവര്‍ തന്നെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് വനിതാ പോലീസ് ആരോപിക്കുന്നത്.
Post Your Comments