അഹമ്മദാബാദ്: 2019 -ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് എം എൽ എ ജിഗ്നേഷ് മേവാനിയുടെ പ്രവചനം. ട്വിറ്ററിലൂടെയാണ് മേവാനിയുടെ അഭിപ്രായം. അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാരണം പ്രതിപക്ഷത്തിന്റെ കരുത്തില്ലായ്മയാണ്. മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിവസരങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടു എന്നത് സത്യമാണെന്ന് മേവാനി പറഞ്ഞു.
തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിക്കറിയില്ല. എന്നാല്‍ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല. അവര്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഇനി എന്ത് ചെയ്യുന്നുവെന്നതും വലിയൊരു ചോദ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തിനും അറിയില്ലെന്നും മേവാനി അഭിപ്രായപ്പെട്ടു.
ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ ഇപ്പോഴും കൃത്യമായ പദ്ധതികളോ അജണ്ടകളോ തയ്യാറാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും മേവാനി ആരോപിച്ചു. മേവാനിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ വലിയൊരു സഖ്യത്തിന് സജ്ജമാവുന്ന സാഹചര്യത്തിൽ മേവാനിയുടെ വിശ്വാസക്കുറവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.
ട്വീറ്റ് കാണാം:
Agreed Modi ji failed to give us 2 crore jobs. He is absolutely incapable of creating employment. But what do other political parties propose to creat jobs is also a big question. In the absence of a genuine, innovative pro active agenda can BJP be defeated?
— Jignesh Mevani (@jigneshmevani80) July 23, 2018
Post Your Comments