യുഎഇ: യുഎഇയിൽ തൊഴിൽസ്ഥലത്ത് ഒൻപതാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേക്ക്. അജ്മാനിലെ കൺസ്ട്രക്ഷൻ ക്യാമ്പനിയിലെ ജീവനക്കാരനായിരുന്നു ബീഹാർ സ്വദേശി അശോക് ചൗധരിയാണ് പരിക്കുകൾ സുഖമായതോടെ നാട്ടിൽ തിരികെയെത്തിയത്. ഇയാളുടെ കുടുംബത്തിന് കമ്പനി 18,702 ദർഹം നഷ്ടപരിഹാരം നൽകി.
ALSO READ: ഈ രാജ്യത്ത് നിന്നുള്ള ഭക്ഷണസാധങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു
അപകടത്തെ തുടർന്ന് അശോക് ചൗധരി അജ്മാനിലെ ഖലീഫ ആശുപത്രിയിൽ മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം വിസിറ്റിങ് വിസയിൽ യുഎഇയിൽ എത്തിയ അശോക് ചൗധരി പാർടൈമായി കൺസ്ട്രക്ഷൻ ക്യാമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയായിരുന്നു അപകടമുണ്ടായത്.
Post Your Comments