ഇത് കര്‍ക്കടക മാസം. സന്ധ്യാ സമയം രാമായണ ചൊല്ലുകളാല്‍ വീടുകള്‍ മുഖരിതമാകും. വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും പ്രാധാന്യമുള്ള കർക്കടകത്തില്‍ നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില അനുഷ്ഠാനങ്ങളും സത്‌ഫലം നൽകും. അതിനെക്കുറിച്ച് അറിയാം. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോൾ ദശപുഷ്പം വയ്ക്കുന്നത് സർവദേവതാ പ്രീതിക്ക് ഉത്തമമാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെ പ്രതിനിധീകരിക്കുന്നു. കൂടാതെ കർക്കടകത്തിലുടനീളം ദശപുഷ്പം ചൂടുന്നതും നല്ലതാണെന്ന് വിശ്വാസം. അഷ്ടമംഗലങ്ങളിൽ ദശപുഷ്പത്തിന് ഉള്ള പ്രാധാന്യവുമിതാണ്. ദശ പുഷ്പങ്ങളുടെ പ്രത്യേകതകള്‍ അറിയാം.
read also: കര്‍ക്കടകമാസത്തില്‍ നാലമ്പല ദര്‍ശനം രാവിലെ നടത്തണമെന്നു പറയാന്‍ കാരണം
കറുക – ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും.
കൃഷ്ണക്രാന്തി– മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും.
തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.
പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.
കയ്യോന്നി– ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം.
മുക്കുറ്റി – പാർവതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും .
നിലപ്പന– ഭൂമിദേവിയാണു ദേവത. പാപങ്ങൾ അകന്നുപോകും.
ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത. അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം.
ചെറൂള – യമദേവനാണു ദേവൻ. ആയുസ്സു വർധിക്കുമെന്നാണു വിശ്വാസം.
Post Your Comments