കൊല്ലം : മകനെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. കരുനാഗപള്ളി തൊടിയൂര്‍ മഞ്ഞാടിമുക്കിനുസമീപം ചേമത്തുകിഴക്കതില് ദീപൻ (28)നാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ചത്. സാരമായി മുറിവേറ്റ ദീപനെ ഉടന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് ദീപന്റെ അച്ഛന് മോഹനനെ പോലീസ് പിടികൂടി. പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി.
ALSO READ: കല്ലെറിഞ്ഞ് ലോറി ക്ലീനറെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര് കസ്റ്റഡിയില്‍
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം സ്ഥലംവിട്ട മോഹനനുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ഉച്ചയോടെ വട്ടക്കായലിനുസമീപം മോഹനന് ഉണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട മോഹനന് വട്ടക്കായലില്‍ ചാടി. പൊലീസ് ഇയാളെ കരയ്ക്കെത്തിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Post Your Comments