ഷാര്‍ജ•ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ ട്വിറ്ററിലൂടെയാണ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയത്.
സന്ദേശം ഇങ്ങനെ,
‘ഷാര്‍ജ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മോശമാക്കി ചിത്രീകരിക്കുന്ന നിരവധി വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’
‘അത്തരം വീഡിയോകള്‍ പ്രച്ചരിപ്പിക്കുന്നത് തുടരുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും’
അവിടെ വില്‍ക്കുന്ന കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ തീയതി എങ്ങനെയാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാറ്റുന്നതെന്ന് കാണിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Post Your Comments