മസ്‌കറ്റ് : മേട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയുള്ള ചതിയില്‍ കുടുങ്ങി മലയാളി യുവതി. മലപ്പുറം സ്വദേശിയായ യുവാവുമായി പ്രമുഖ മേട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവതിയിക്ക് വിനയായത്. മലപ്പുറം തിരൂര്‍ സ്വദേശിയും മസ്‌കത്തില്‍ പ്രവാസിയുമായിരുന്ന നിഖില്‍ ഉണ്ണി എന്ന യുവാവാണ് യുവതിയുടെ ഫോട്ടോകള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്.
2013ല്‍ വിവാഹ മോചിതയായ യുവതി 2017ലാണ് മുസ്ലിം മാട്രിമോണി സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് വെബ്‌സൈറ്റ് വഴി മസ്‌കത്തില്‍ നിന്നും നിജില്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വ്യക്തിപരമായ കൂടുതുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. വൈവാഹിക വെബ്‌സൈറ്റ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയും ചെയ്തു 2017 ഒക്ടോബറിലാണ് രണ്ടും പേരും പരിചയപ്പെടുന്നത്. മാസങ്ങള്‍ക്ക് ശേഷം നേരില്‍ കാണുന്നതിനും ജോലി ശരിപ്പെടുത്തുന്നതിനും യുവതിയോട് മസ്‌കത്തിലേക്ക് വരാന്‍ നിജില്‍ എന്ന അക്കൗണ്ടില്‍ നിന്നും പരിചയപ്പെട്ടയാള്‍ ആവശ്യപ്പെടുകയായിരുന്നു. 2018 ജനുവരിയില്‍ നിജില്‍ അയച്ചുകൊടുത്ത വീസയില്‍ യുവതി മസ്‌കത്തിലെത്തുകയും ചെയ്തു.
Read Also : പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം
എന്നാല്‍ നിജില്‍ എന്ന യഥാര്‍ഥ പേരല്ലെന്നും നിഖില്‍ ഉണ്ണി എന്നാണ് ഇയാളുടെ പേരെന്നും യുവതി മനസിലാക്കി. മാത്രമല്ല, ഇയാള്‍ ചില കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒമാനില്‍ നിന്നും ഇയാളെ നാടുകടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ നിഖില്‍ ഉണ്ണി ഇവരുമായി ഇ മെയില്‍ വഴി ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്ത പക്ഷം, ശാരീരിക ബന്ധത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിഖില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ച് പോസ്റ്റ് ചെയ്യുകയും യുവതിയുമായി വിവാഹത്തിലാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയാണ് യുവതി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്
Post Your Comments