ദുബായ്: പ്രതിഷേധങ്ങൾക്കൊടുവിൽ സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. സ്ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ധന ഏർപ്പെടുത്തിയിരുന്നത്. 7,500-10,000 ദിര്‍ഹമായിരുന്ന നിരക്ക് 25,000-30,000 ദിര്‍ഹമായി ജൂലൈ 20 മുതലാണ് വർധിപ്പിച്ചത്. ഇതിനെതിരെ എയര്‍ ഇന്ത്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഗള്‍ഫില്‍ നിന്നുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചത്. അതേസമയം ആഭ്യന്തര സര്‍വീസുകളിലും മറ്റ് അന്താരാഷ്ട്ര സര്‍വീസുകളിലും വര്‍ധിപ്പിച്ച നിരക്ക് തന്നെ തുടരും.
Read also: കിടപ്പ് രോഗികളുടെ യാത്ര, ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം
Post Your Comments