
ചെട്ടികുളങ്ങര: വയോധിക വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍. ഏക മകന്‍ 15 വർഷം മുൻപ് മരിച്ചു. മരുമകള്‍ വേറെ കല്യാണം കഴിച്ചതോടെ ഏലിയാമ വീട്ടിൽ ഒറ്റയ്ക്കായി ചെട്ടികുളങ്ങര ഈരേഴ വടക്ക് തയ്യിലേത്ത് പരേതനായ ജോണ്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (72)ക്കാണ് ഈ ദാരുണമായ അവസ്ഥ. സ്വന്തമായി ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു ഏലിയാമ്മ.
ALSO READ: അധികൃതരുടെ അനാസ്ഥ; ആശുപത്രിക്കിടക്കയിൽ ആദിവാസി വയോധിക ഉറുമ്പരിച്ച നിലയിൽ
അയല്‍ക്കാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി എഴുനേല്‍ക്കാന്‍ പോലും കഴിയാതെ എല്ലും തോലുമായി ജീവിക്കുകയാണ്. വിസര്‍ജ്യം മൂലം ദുര്‍ഗന്ധം വമിക്കുന്നത് കണ്ട അയല്‍ക്കാര്‍ ഏലിയാമ്മയെ കുളിപ്പിച്ച് വൃത്തിയാക്കി. വീടും സ്ഥലവും മരുമകള്‍ വിലയാധാരമായി വാങ്ങിയെന്നും പറയുന്നു.
Post Your Comments