Latest NewsIndia

ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങി; 59-ാം വയസിൽ എം.എല്‍.എ ബിരുദവിദ്യാര്‍ഥി

ജയ്‌പുര്‍: ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്‌പുര്‍ എം.എല്‍.എ. ഫൂല്‍ സിങ് മീന ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ഈ ബി.ജെ.പി. എം.എല്‍.എ. നടത്തിവരുന്നത്. ഇതിനോടൊപ്പം തന്നെ സ്വന്തം വിദ്യാഭ്യാസത്തിനും എം.എല്‍.എ സമയം കണ്ടെത്തുന്നുണ്ട്. അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച്‌ കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത്. എന്നാലിപ്പോൾ മുടങ്ങി പോയ പഠനം ഈ പ്രായത്തിലും തുടരുകയാണ് ഇദ്ദേഹം.

ALSO READ: 12 ലക്ഷം രൂപയുടെ ആഭരണവുമായി നടി മുങ്ങിയതായി പരാതി

ഇദ്ദേഹത്തിന്റെ നാലുപെണ്‍മക്കളാണ് ഫൂല്‍ സിങ്ങിനെ പഠിക്കാന്‍ സഹായിച്ചത്. 2013-ല്‍ ഓപ്പണ്‍ സ്കൂളിലൂടെ പത്താംക്ലാസിലെത്തിയെങ്കിലും ഔദ്യോഗിക തിരക്കുമൂലം പരീക്ഷയെഴുതാനായത് മൂന്നുവര്‍ഷത്തിനുശേഷമാണ്. 2017-ല്‍ പ്ലസ്ടു പാസായി. ഏതാനുംമാസങ്ങള്‍ക്കുമുമ്ബ് എഴുതിയ ബി.എ. ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഫൂല്‍ സിങ് മീന. ജനപ്രതിനിധിയുടെ ഈ വിജയഗാഥ
മറ്റുള്ളവർക്കും ഒരു പ്രജോധനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button