നെയ്യാറ്റിന്‍കര: കേന്ദ്രപുരാവസ്തു വകുപ്പിന്റെ വിലക്കിനെ മറികടന്ന് നെയ്യാറ്റിന്‍കരയിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ലത്തീന്‍ പള്ളി രൂപത അധികൃതര്‍ പൊളിച്ചു. ഇടവകയിലെ വിശ്വാസികളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്ന് നൂറ്റാണ്ടു പഴക്കമുള്ള പള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധിക്കുകയും ചെയ്തു.1908 ലാണ് പള്ളി നിര്‍മ്മിച്ചത്.
തുടർന്ന് പരിശോധനയിൽ പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും കണ്ടെത്തുകയും അത് വിശദീകരിച്ചു കൊണ്ടുള്ള സമ്പൂർണ്ണ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര പുരാവസ്തുവിന് കൊടുക്കുകയും ചെയ്തിരുന്നു. പ്രശ്നത്തില്‍ ഇടപെടണം എന്ന് കളക്ടറേയും സ്ഥലം പൊലീസ് സബ് ഇന്‍സ്പെക്ടറേയും അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനൊന്നും ഒരുവിലയും കല്പിക്കാതെ തിങ്കളാഴ്ച പുലര്‍ച്ചെ പള്ളി അധികൃതര്‍ പള്ളി തകര്‍ക്കുകയായിരുന്നു. നാലുബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പള്ളി പൊളിച്ചത് .
ബോണക്കാട് കുരിശു തകര്‍ത്തതില്‍ പ്രതികരിച്ച /അപലപിച്ച സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച നെയ്യാറ്റിന്‍കര രൂപത തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളി തകര്‍ത്തതിന് കൂട്ടു നിന്നിരിക്കുന്നതെന്നതാണ് തമാശ!,ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കയോളജിസ്റ്റ് സ്മിത സുമതി കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, പള്ളിക്ക് ബലക്ഷയമില്ലാത്തതിനാല്‍ പുനരുദ്ധാരണത്തിലൂടെ നിലനിര്‍ത്തണമെന്ന് പള്ളി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു.
ബലക്ഷയം ആരോപിച്ച് പത്ത് വര്‍ഷം മുമ്ബാണ് പള്ളി പൊളിച്ച് പണിയാനുള്ള അനുമതി വാങ്ങിയത്. എന്നാല്‍, വസ്തുതകള്‍ പലതും മറച്ചുവച്ചാണ് അനുമതി വാങ്ങിയതെന്നും പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യത്തെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പള്ളി പൊളിച്ച് പുതിയ പള്ളി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയില്‍ പിരിവ് നടന്നുവരികയായിരുന്നു. തകരാറില്ലാത്ത പള്ളി പൊളിക്കാനുള്ള നീക്കത്തിന് പിന്നില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പിന്റെയും വൈദികരുടെയും സാമ്പത്തിക താല്പര്യമാണെന്നും പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നു. .
ഇടവക വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും പള്ളി പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയുമായിരുന്നു. പള്ളി പൊളിക്കരുതെന്ന എഡിഎമ്മിന്റെ റിപ്പോര്‍ട്ട് ഇടവക വിശ്വാസികള്‍ സ്ഥലം എസ്ഐക്ക് കൈമാറിയിരുന്നെങ്കിലും പൊലീസ് വേണ്ട നടപടികള്‍ എടുത്തില്ലെന്നാണ് ആരോപണം.
Post Your Comments