International

തായ്‌ലാന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികളുടെ അഭിമുഖമെടുത്ത മാധ്യമങ്ങൾക്കെതിരെ വിമർശനം

ബാങ്കോക്ക്: തായ്‌ലാന്റിലെ താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ അവരുടെ വീട്ടിലെത്തി അഭിമുഖമെടുത്ത വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മാധ്യമങ്ങളുടെ പ്രവര്‍ത്തിക്കെതിരെ തായ്‌ലാന്റിന്റെ ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി ഫോര്‍ ജസ്റ്റിസ് തവാച്ചായ് തായ്‌ക്യോയാണ് രംഗത്തെത്തിയത്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും അവരെ സംരക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങളും നന്നായി അറിയാമെന്നു ധരിച്ച വിദേശ മാധ്യമങ്ങള്‍ നിലവാര തകര്‍ച്ചയിലേക്ക് എത്തിയത് വളരയേറെ ദു:ഖിപ്പിക്കുന്നതായും മാധ്യമ സ്ഥാപനങ്ങള്‍ ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ആ ഒന്‍പതു ദിവസം കഴിഞ്ഞത് പാറയിടുക്കിലൂടെ ഇറ്റുവീണ മഴവെള്ളം കുടിച്ച്; ഗുഹയിലെ അനുഭവം പറഞ്ഞ് കുട്ടികൾ

ഒരു മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യം അഭിമുഖ സമയത്ത് ആവശ്യമാണെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമം ലംഘിച്ചവര്‍ പരമാവധി പിഴയായ 1800 ഡോളറിനും, ആറു മാസത്തെ തടവിനും, അല്ലെങ്കില്‍ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുമെന്ന് ചിയാങ് റായ് പ്രവിശ്യ ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button