ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സുഹൈല്‍ അഹ്മദ് ദര്‍, റഹാന്‍, പാകിസ്താന് സ്വദേശി മ്വാവിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികരില്‍ ആര്‍ക്കും പരിക്കില്ലെന്ന് സേനാവക്താവ് അറിയിച്ചു. രണ്ട് എ.കെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്ഥാനിയാണ്. പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പൊലീസുകാരന്റെ വീടുള്ള റദ്വാനിയിലായിരുന്നു ഏറ്റുമുട്ടല്‍.
Read also: ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
Post Your Comments