ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന്‍ വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളായ മുഹമ്മദ് സലിം ഷായുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്പെഷല്‍ പോലീസ് ഓഫീസറായിരുന്ന ഷായ്ക്ക് അടുത്തിടെയാണ് കോണ്‍സ്റ്റബിളായി ജോലിക്കയറ്റം ലഭിച്ചത്.
അവധിയിലായിരുന്ന ഷായെ കുല്‍ഗാം ജില്ലയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ആയുധധാരികളായ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് വെടിയുണ്ടയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Also Read : അതിര്‍ത്തിയില്‍ ഭീകരാക്രമണം, തിരച്ചില്‍ ശക്തമാക്കി സേന
ഷായുടെ മരണത്തോടെ തീവ്രവാദി ആക്രമണത്തില്‍ ഈവര്‍ഷം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം 25 ആയി. ജമ്മുവിലെ കത്തുവയില്‍ പരിശീലനത്തിനിടെ അവധിക്കു വീട്ടിലെത്തിയപ്പോഴാണ് തീവ്രവാദികള്‍ ഷായെ തട്ടിക്കൊണ്ടുപോയത്.
Post Your Comments