മൂര്‍ഷിദാബാദ്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി. അധ്യാപികയോട് ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ജീരകമാണെന്നാണ് നൽകിയ മറുപടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദിലെ ഹാസിംപുര്‍ പൈമ്രറി സ്കൂളിലാണു സംഭവം.
Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; മഠത്തിന് സുരക്ഷ നൽകാൻ തീരുമാനം
കറിയിൽ പുഴുക്കളെ കണ്ടെത്തിയതില്‍ രക്ഷിതാക്കള്‍ അധ്യാപകരോട് വിശദീകരണമാവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാതാപിതാക്കൾക്ക് അധ്യാപകർ നൽകിയ മറുപടി കറിയിൽ കണ്ടെത്തിയത് ജീരകമാണെന്നായിരുന്നു. ഇത് നുണയാണെന്നും കണ്ടത് പുഴുവിനെത്തന്നെയാണെന്നും നാലാം ക്ലാസ് വിദ്യാര്‍ഥിയായ രോഹിത് സിന്‍ഹ പറഞ്ഞു. സംഭവത്തില്‍ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് രക്ഷിതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
Post Your Comments