ന്യൂഡൽഹി: ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷ വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം മന്ത്രി സഭായോഗത്തില്‍ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമായി പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ നിയമമന്ത്രാലയം തയ്യാറെടുക്കുന്നുണ്ട്. ഇതിൽ ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം കൂടി ഉള്‍പ്പെടുത്തി പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നതിനായി നിർദേശിക്കാനാണ് പദ്ധതി.
Read also: ലിംഗഭേദമില്ലാതെ പോക്‌സോ നിയമം: ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
2007 ല്‍ 12,447 കുട്ടികളില്‍ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ പകുതി കുട്ടികളും ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരായതായി വ്യക്തമായിരുന്നു. അതില്‍ 53 ശതമാനം ആണ്‍കുട്ടികളാണ്.
Post Your Comments