Latest NewsNewsIndia

ലിംഗഭേദമില്ലാതെ പോക്‌സോ നിയമം: ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലിംഗഭേദമില്ലാതെ പോക്‌സോ നിയമത്തില്‍ ഭേദഗതി നനടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണിത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകള്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വേര്‍തിരിവില്ലാതെ ആക്കാനാണ് കേന്ദ്ര നീക്കം. സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുന്നത് ലിംഗഭേദമില്ലാത്ത നിയമനിര്‍മാണത്തിനാണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പോക്‌സോ നിയമത്തില്‍ ലിംഗ നിക്ഷപക്ഷത വരുത്തും. പുതിയ നിയമത്തിലും ഈ വ്യവസ്ഥകള്‍ ഉറപ്പു വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button