കൊച്ചി : ജീവനക്കാരുടെ ക്ഷാമം മൂലം സസ്‌പെന്‍ഷനിലായ ജീവനക്കാരെ തിരിച്ച് വിളിച്ച് ഇന്ത്യൻ റെയില്‍വേ. ജനശതാബ്ദി എക്‌സ്പ്രസ് മണിക്കൂറുകള്‍ വൈകിയ സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി 12 ജീവനക്കാരെയാണ് റെയിൽവേ പുറത്താക്കിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ട ജനശതാബ്ദി എക്‌സ്പ്രസ് എത്തിയത് പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു. ട്രെയിന്‍ വൈകുന്നതിനെ ചൊല്ലി യാത്രക്കാരുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടെ ജീവനക്കാരുടെ നടപടിക്കെതിരേ റെയില്‍വേ ശക്തമായി രംഗത്ത് വരികയായിരുന്നു.
സ്ഥിരം ജീവനക്കാരെ പിന്‍വലിച്ച് കരാര്‍ ജീവനക്കാരെ നൈറ്റ് പെട്രോളിങ്ങിന് നിയമിച്ചതാണ് റെയില്‍വേയും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി തുടരുമെന്നും റെയില്‍വേ അറിയിച്ചിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ചേര്‍ത്തല സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടിരുന്നു. പിന്നീട് 15 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ചേര്‍ത്തല മാരാരിക്കുളം സ്റ്റേഷനുകള്‍ക്കിടയില്‍ ജനശതാബ്ദി ഓടിയത്.
Read also:പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കും; സുഗതകുമാരിയുടെ ആര്‍ഭാട ജീവിതമിങ്ങനെ !
ഇതിന് ഉത്തരവാദികളായ കൊമേഴ്‌സ്യല്‍, ഓപ്പറേറ്റിങ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ 14 ഉദ്യോഗസ്ഥര്‍ക്കായിരുന്നു സസ്‌പെന്‍ഷന്‍ നല്‍കിയരുന്നത്. നാലു ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍കെ കുല്‍ശ്രേഷ്ഠ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ തൊഴിലാളി സംഘടനകളകുമായി നാളെ റെയില്‍വേ അധികൃതര്‍ ചര്‍ച്ച നടത്തും.
Post Your Comments