ബെല്‍ഗ്രേഡ് : ലോകം ഞെട്ടലോടെ കേട്ടിരുന്ന ഒരു വാക്കായിരുന്നു ‘പിങ്ക് പാന്തര്‍’.തെളിവുകള്‍ അവശേഷിപ്പിക്കാതെ, 15 വര്‍ഷമായി സുരക്ഷിതരായി കഴിഞ്ഞ മോഷണ സംഘം അതായിരുന്നു പിങ്ക് പാന്തര്‍. പിങ്ക് പാന്തര്‍- ലോകത്തെ ഏറ്റവും ശക്തരായ മോഷണ സംഘം. 1999 മുതല്‍ 2015 വരെ വിവിധ രാജ്യങ്ങളില്‍നിന്ന് ജുവലറികളും ആഢംബര വാച്ചുകളും മറ്റു വിലകൂടിയ വസ്തുക്കളും മോഷ്ടിക്കുന്നതു പതിവാക്കിയവര്‍. ഫ്രാന്‍സിലെ ജ്വല്ലറി കവര്‍ച്ച ചെയ്തവര്‍ക്കായി 15 വര്‍ഷത്തിലേറെയായി വിവിധ ഏജന്‍സികള്‍ അന്വേഷണത്തിലായിരുന്നു. പിങ്ക് പാന്തര്‍ ആണ് മോഷണത്തിന് പിന്നിലെന്നു കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്.
2013 വരെ മോഷ്ടാക്കളെപ്പറ്റി യാതൊരു സൂചനയോ തെളിവോ ലഭിച്ചില്ല. അപ്പോഴാണു ഫൊറന്‍സിക് അന്വേഷണത്തില്‍ തുമ്പ് കിട്ടിയത്. ജ്വല്ലറിയില്‍ തകര്‍ക്കപ്പെട്ട ചില്ലുകള്‍, കപ് ബോര്‍ഡ്, പെട്ടികള്‍ എന്നിവയില്‍നിന്ന് കൊള്ളക്കാരുടെ രക്തസാംപിളുകള്‍ ലഭിച്ചു. ഇതു ഡിഎന്‍എ പരിശോധന നടത്തി. നാലംഗ സെര്‍ബിയക്കാരാണു മോഷ്ടാക്കളെന്ന് പൊലീസ് നിഗമനത്തിലെത്തി. ഫ്രാന്‍സില്‍ ഇവരെക്കുറിച്ച് വിവരങ്ങളില്ല.
കഴിഞ്ഞ നവംബറില്‍ ഇവര്‍ കോടതിയില്‍ ഹാജരായി. കുറ്റം നിഷേധിച്ചു. ജ്വല്ലറി മോഷണം നടന്നെന്നു പറയുന്ന സമയത്ത് മറ്റു പല തിരക്കുകളിലായിരുന്നെന്നു മൊഴി നല്‍കി. അത്യാഢംബരത്തോടെയാണു നാല്‍വര്‍ സംഘം ജീവിച്ചിരുന്നത്. ചെലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ബാറുകളിലും റെസ്റ്ററന്റുകളിലും താമസിച്ചു. മയക്കുമരുന്നിനും ലഹരിക്കും സെക്‌സിനും പണമെറിഞ്ഞു. ചെറുപ്പക്കാരായ ക്രിമിനലുകളെ സഹായിക്കാനും പലിശയ്ക്കു നല്‍കാനും സ്വത്തുവകകള്‍ സമ്പാദിക്കാനും മോഷണപ്പണം ഉപയോഗിച്ചു. അഭയകേന്ദ്രമായ സ്വന്തം രാജ്യത്തു മോഷണം നടത്താതെ ‘തടി രക്ഷിക്കാനും’ ശ്രദ്ധിച്ചു. കയ്യിലെ പണം പെട്ടെന്നു തീരുന്നതിനാല്‍ അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതാണു സംഘത്തിന്റ പതിവ്.
Post Your Comments