കോട്ടയം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ പലർക്കും നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകാൻ തീരുമാനം. എല്ലാ ജില്ലകളിലെയും കളക്‌ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നൂറുകണക്കിന് പേരാണ് രേഖകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദിവസവും കളക്‌ടറേറ്റുകളില്‍ കയറിയിറങ്ങുന്നത്.
പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകള്‍, റവന്യൂ രേഖകള്‍, ആധാരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്ക് പുറമെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടപ്പെട്ടവരുമുണ്ട്.
Read also:പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതി
അടിയന്തരാവശ്യമുള്ള എല്ലാ രേഖകളും ഉടന്‍ ലഭ്യമാക്കുമെന്നും, റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും വേഗത്തില്‍ നല്‍കുമെന്നും കള ക്ടര്‍മാര്‍ അറിയിച്ചു.മറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ എല്ലാ സഹായവും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍മാര്‍ വ്യക്തമാക്കി.
Post Your Comments