KeralaLatest News

പാര്‍ട്ടികളില്‍ മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ജാഗ്രത നിര്‍ദേശവുമായി സിപിഎം, ആശങ്കയില്‍ കോണ്‍ഗ്രസ്

കോഴിക്കോട് : മത തീവ്രവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന് ഒരു പരിധിവരെ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കും, എന്നാല്‍ ജനാധിപത്യരീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാതെ കോണ്‍ഗ്രസിന്റെ വിവിധ കമ്മിറ്റികളിലേക്കും മറ്റും ഇത്തരം തീവ്രവാദികള്‍ കടന്ന് കയറിയേക്കാമെന്ന ആശങ്കയിലാണ് പ്രവര്‍ത്തകരും നേതാക്കളും.

READ ALSO: കേരളം മത തീവ്രവാദികളുടെ കേന്ദ്രമായി മാറിയതിന്റെ തെളിവാണ് ഹർത്താലെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് തല കമ്മിറ്റികളുടെ പുന: സംഘടന നടക്കുകയാണ്. ഈ അവസരം തീവ്രവാദികള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന ഉയര്‍ന്ന പ്രാതിനിധ്യത്തെ തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുമെന്നാണു ആശങ്ക.

READ ALSO: ദലിത് സംഘടനകളുടെ ഹര്‍ത്താല്‍: മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ജില്ലയില്‍നിന്നുള്ള കെ.പി.സി.സി. അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, നിലവിലെ മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ കൂടിയാലോചിച്ചു സമവായത്തിലൂടെയാണു പുനഃസംഘടന നടത്തുന്നത്. മുതിര്‍ന്ന നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് കമ്മറ്റികളിലും ഭാരവാഹിത്വത്തിലും എളുപ്പം കടന്നുവരാം. വര്‍ഗീയ തീവ്രവാദികള്‍ കടന്ന് കയറിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലും പാര്‍ട്ടിയില്‍ ആരുമില്ലെന്നാണ് പലരുടെയും അഭിപ്രായം. അതേ സമയം, തീവ്രവാദികളെ പ്രതിരോധിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന മുസ്ലിം ലീഗിലേക്ക് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റത്തിനു സാധ്യതയില്ലെന്നു ലീഗ് നേതാക്കള്‍ പറഞ്ഞു.

READ ALSO: നരേന്ദ്രമോദിയുടെ വികസനങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലീം വനിതയ്ക്ക് മതതീവ്രവാദികളുടെ വധഭീഷണി

സി.പി.എമ്മിലാകട്ടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഒരാള്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വവും പിന്നീട് പൂര്‍ണ അംഗത്വവും നല്‍കുന്നത്. ഓരോ സമ്മേളന കാലയളവിലും കൃത്യമായ അംഗങ്ങളെ വിലയിരുത്തുന്ന രീതിയും സി.പി.എമ്മിനുണ്ട്. അതിനാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറ്റത്തിനു സാധ്യത വിരളമാണെങ്കിലും ജാഗ്രത പുലര്‍ത്താനാണു സി.പി.എമ്മിന്റെ തീരുമാനം.

എസ്.ഡി.പി.ഐയും പോപ്പുലര്‍ഫ്രണ്ടും ഐ.എസിന്റെ ഇന്ത്യയിലെ പതിപ്പാണെന്നും വിവിധ പാര്‍ട്ടികളിലേക്കുള്ള ഇവരുടെ നുഴഞ്ഞുകയറ്റത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button