Kerala

നരേന്ദ്രമോദിയുടെ വികസനങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലീം വനിതയ്ക്ക് മതതീവ്രവാദികളുടെ വധഭീഷണി

മലപ്പുറം:നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്ടിട്ടതിനു മതതീവ്രവാദികളുടെ വധഭീഷണി.മോദിയെ അനുകൂലിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ് ഇട്ടാല്‍ തലവെട്ടി ഇന്ത്യഗേറ്റില്‍ തൂക്കിയിടും എന്നുപറഞ്ഞാണ് ഭീക്ഷണിമുഴക്കിയത് എന്നാല്‍ തലപോയാലും ശരി ബി.ജെ.പിയേയും നരേന്ദ്രമോദിജിയെയും അതിശക്തമായി പിന്‍ന്തുണക്കും എന്ന് വ്യക്തമാക്കി ശ്രീമതി അതിക. നവംബര്‍ മാസത്തില്‍ ഇസ്ലാം ഭീകരതയെ എതിര്‍ത്ത് നരേന്ദ്ര മോദിയെ അനുകൂലിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ഭീകരതയെ ചെറുക്കാന്‍ ഇപ്പോള്‍ ഇശ്ചാ ശക്തിയുള്ള പ്രധാനമന്ത്രി ഉണ്ടെന്നായിരുന്നു അതിക പോസ്റ്റ്‌ ചെയ്തത്. ഇതിനെ തുടര്‍ന്ന് ഫോണിലൂടെ ഭീഷണി വന്നു തുടങ്ങി.നെറ്റ് കോളിലാണ് ഭീഷണി വരുന്നത്. ജഹാംഗീര്‍ മൂസ എന്നാ ഒരാളായിരുന്നു ഭീഷണിപ്പെടുത്തിയത്. ഉറുദുവിലും മറ്റൊരു ഭാഷയും മിക്സ്‌ ചെയ്തായിരുന്നു ഭീഷണി. തിരിച്ചു ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ ഇനി ഇത്തരം പോസ്റ്റുകള്‍ ഇട്ടാല്‍ തല ഇന്ത്യാ ഗേറ്റില്‍ തൂങ്ങുമെന്നു ഭീഷണിപ്പെടുത്തി. ഇപ്പോഴും നെറ്റ് കോളുകള്‍ വരാറുണ്ടെങ്കിലും എടുക്കാറില്ല. പക്ഷെ തുടര്‍ന്നും ബിജെപിയെയും മോദിയെയും പിന്തുണയ്ക്കുമെന്ന് അതിക പറയുന്നു.

ഇന്ന് കുമ്മനം നയിക്കുന്ന വിമോചന യാത്രയില്‍ കുമ്മനതിനെ മലപ്പുറത്ത്‌ സ്വീകരിക്കാന്‍ അതിക എത്തിയിരുന്നു.സിപിഎമ്മിന്‍റെ മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയുമായിരുന്നു അതിക.

shortlink

Post Your Comments


Back to top button