തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായി വിളിച്ചുവരുത്തി കുടുക്കി പണം തട്ടുന്ന സംഘത്തിലെ നാല് പേര് പിടിയില്‍. സുന്ദരികളെ ഉപയോഗിച്ചാണ് പണമുള്ളവരെ വെട്ടിലാക്കുന്നത്. കൊടുങ്ങല്ലൂര്‍ക്കാരിയായ നസീമ എന്ന യുവതിയെ പരിചയപ്പെട്ട കണ്ണൂരിലെ യുവഎഞ്ചിനീയര്ക്കാണ് മുട്ടന്‍പണി കിട്ടിയത്.
READ ALSO: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടുന്ന കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
നസീമയുടെ വനിത സുഹൃത്തുക്കളെ അടക്കം യുവാവിന് പരിചയപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വാട്സ്ആപ്പില്‍ മറ്റൊരു യുവതിക്കൊപ്പം നസീമയുടെ പ്രൊഫൈല്‍ പികചര്‍ മാറിയത്. ഇത് കണ്ട എഞ്ചിനീയര്‍ ആ സുഹൃത്തിനെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതിനായി കൊടുങ്ങല്ലൂരിലേക്ക് ചെല്ലാനായിരുന്നു നസീമ അറിയിച്ചത്. അവിടെ ഫ്ളാറ്റില്‍ കൂടാമെന്നും വാഗ്ദാനം നല്കി.
ഇത് കേട്ട എഞ്ചിനീയര്‍ കാറുമെടുത്തു സ്ഥലത്തെത്തി. വഴിയരുകില്‍ കാത്തുനിന്ന് നസീമയും സുഹൃത്ത് ഷെമീനയും എഞ്ചിനീയര്‍ക്കൊപ്പം കാറില്‍ കയറി. ഫ്ളാറ്റില്‍ ജ്യൂസ് കുടിക്കുന്നതിനിടെ ചിലര്‍ വാതിലില്‍ തട്ടി. വാതില്‍ തുറന്നപ്പോള്‍ ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ് ചിലര്‍ ആക്രോശിക്കുകയും എഞ്ചിനിയറെ മര്‍ദിക്കുകയും ചെയ്തു. അതിനിടെ യുവതികള്‍ രംഗത്തിന് കൊഴുപ്പ് കൂട്ടാന്‍ വാവിട്ട് കരഞ്ഞു. പണം കൊടുത്ത് അവരെ ഒഴിവാക്കാന്‍ യുവതികള്‍ കരഞ്ഞ് പറഞ്ഞു. ഇതിനിടെ സംഘം ഫോണില്‍ എഞ്ചിനീയറുടെയും യുവതികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി.
കൈയിലുണ്ടായിരുന്ന 35,000 രൂപ എഞ്ചിനീയര്‍ നല്കി. അതു പോരെന്നു പറഞ്ഞായി പിന്നെ മര്‍ദനം. രണ്ടുലക്ഷം രൂപയാണ് ചോദിച്ചത്. എ.ടി.എം. കാര്‍ഡ് എടുത്തു പോയി തുക പരിശോധിച്ചപ്പോള്‍ പണമില്ലെന്നു പറഞ്ഞ് മര്‍ദനം തുടര്‍ന്നു. പിന്നീടു തുക കൈമാറാമെന്ന ഉറപ്പിലാണ് എഞ്ചിനീയറെ വിട്ടത്. പുറത്തു വിവരം പറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഈ സമയം മുഴുവന്‍ യുവതികള്‍ പണം നല്കാന് കരഞ്ഞപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ യുവാവ് നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. ഇത് യുവതികളുടെ വെറും നാടകമായിരുന്നെന്ന് വ്യക്തമായി. സദാചാര പോലീസ് ആയി അഭിനയിച്ചത് നസീമയുടെ സുഹൃത്തുക്കളായിരുന്നു. സംഭവത്തില്‍ ഷമീനയും മൂന്ന് ആണ് സുഹൃത്തുക്കളും പിടിയിലായി. തൃശൂര്‍ സ്വദേശികളായ ശ്യാംബാബു, അനീഷ്, സംഗീത് എന്നിവരാണ് കസ്റ്റഡിയില്‍. നസീമയും രണ്ടാംഭര്‍ത്താവ് അക്ബറും ഒളിവിലാണ്. ഇയാള്‍ വയനാട്ടിലാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments