
പാലക്കാട് : സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്യുന്ന തട്ടിപ്പു വീരൻ പിടിയില്‍. ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി വളച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിച്ചു ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. ആലപ്പുഴ തുറവൂര്‍ സ്വദേശി വിഷ്ണു(ശ്രീകുമാര്‍-26) ആണു ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്.
തട്ടിപ്പിനിരയായ സ്ത്രീകൾ മാനഹാനി ഭയന്ന് വിവരം രഹസ്യമാക്കി വെച്ചതാണ് ഇയാൾക്ക് തുണയായത്. പല തട്ടിപ്പുകേസിലും ഇയാൾ പ്രതിയാണ്.തിരുവനന്തപുരം സ്വദേശിയായ പെൺവാണിഭ സംഘത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ഇയാളുടെ കൂടെ ആദ്യം പാലക്കാട് താമസിച്ചിരുന്നത്. ഇവർ ഗൾഫിൽ പോയതോടെ ഇയാൾ തട്ടിപ്പിനായി ഇറങ്ങുകയായിരുന്നു. അമ്മയും മകനുമാണെന്ന പേരില്‍ മറ്റൊരു സ്ത്രീയോടൊപ്പവും ഇയാള്‍ കൊടുവായൂരിൽ താമസിച്ചിരുന്നു. സ്ത്രീകളെ പരിചയപ്പെട്ട് അവരോടൊപ്പം ലോഡ്ജുകളിൽ താമസിക്കുമ്പോൾ ഇയാൾ വ്യത്യസ്ത മേൽവിലാസങ്ങൾ ആണ് ഉപയോഗിക്കുന്നത്.
ചേര്‍ത്തല, വരാപ്പുഴ, കുത്തിയതോട്, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി വാഹനമോഷണ കേസുകളും വഞ്ചന കേസുകളും ഉണ്ടെന്നു പോലീസ് പറഞ്ഞു ലൈസന്‍സുകളില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചാണ് ഇയാൾ പുതിയ വിലാസം ഉണ്ടാക്കിയെടുക്കുന്നത്. പാലക്കാട് ടൗണ്‍ സൗത്ത് സി.ഐ: ആര്‍. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Post Your Comments