ഇടുക്കി: പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാതെ പോലീസ് കയ്യൊഴിയുന്നു. ഡി.വൈ.എഫ്.ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് സജിമോനെയാണ് ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പീരുമേട് പോലീസ് കേസില്‍ നിന്നും ഒഴിവാക്കിയത്.
മനുഷ്യക്കടത്തിൽ ഉൾപ്പെട്ടുപോയ യുവതി വിദേശത്ത് ക്രൂര പീഡനത്തിന് ഇരയാകേണ്ടിവന്നിരുന്നു. ഈ യുവതി നാട്ടിലെത്തിയപ്പോഴാണ് സജിമോൻ കിടക്ക പങ്കിടാൻ ക്ഷണിച്ചത്. കഴിഞ്ഞ മാര്‍ച്ച് 23ന് ഏലപ്പാറ സ്വദേശി ശശിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്റര്‍പ്രൈസസ് മുഖാന്തരമാണ് മുണ്ടക്കയം സ്വദേശിനിയായ യുവതി വീട്ടുജോലിക്കായി ദുബായിലേക്ക് പോയത്. രാത്രി അബുദാബി എയര്‍പോട്ടിലെത്തിയ യുവതിയെ ഫളാറ്റിലെത്തിച്ച് കോട്ടയം സ്വദേശി ലിന്റോ, തൃശൂര്‍ സ്വദേശി അജിത്ത് കുമാര്‍, തിരുവനന്തപുരം സ്വദേശി ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു.
Read also:നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
എന്നാൽ യുവതി നാട്ടിലുള്ള സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതോടെ പ്രശ്‌നം ആകുമെന്ന് തിരിച്ചറിഞ്ഞ ഏജന്റ് ടിക്കറ്റിനുള്ള തുക അയച്ചു കൊടുത്തു യുവതിയെ നാട്ടിലെത്തിച്ചു . തുടര്‍ന്ന് മുണ്ടക്കയത്ത് എത്തിയപ്പോഴാണ് സജിമോന്‍ ഫോണില്‍ വിളിച്ച് തനിക്കും രണ്ടു സുഹൃത്തുക്കള്‍ക്കും വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്.
ഗള്‍ഫില്‍ തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെയും ഏജന്റിനും സജിമോനും എതിരെ പീരുമേട് സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും സജിമോനെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തതെന്ന് യുവതി പറയുന്നു. അതേസമയം വിഷയത്തില്‍ നെടുമ്പാശ്ശേരി കസ്റ്റംസ് പോലീസ് മനഷ്യക്കടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments