കൊച്ചി: ഇന്ത്യയുടെ മുൻ അണ്ടർ 17 ഗോള്‍കീപ്പറായ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പരിശീലകൻ ഡേവിഡ് ജെയിംസാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയത്. ധീരജിന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാന്‍ കഴിവുള്ളത് കൊണ്ട് മാത്രമാണ് താരം ബ്ലാസ്റ്റേഴ്സില്‍ എത്തിയത് എന്ന് ജെയിംസ് പറഞ്ഞു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് ധീരജ് സിംഗ്.
Also Read: ട്രാൻസ്ഫർ വാർത്തകൾ നിഷേധിച്ച് ബെൻസേമ
നിലവിൽ മൂന്ന് ഗോൾകീപ്പർമാരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്, നവീൻ കുമാറും മലയാളിയായ സുജിതും ആണ് ധീരജിനെ കൂടാതെ മറ്റു രണ്ട് ഗോള്‍കീപ്പര്‍മാര്‍. അഭ്യുഹങ്ങൾക്ക് വിരാമമിട്ട് പ്രീസീസൺ മത്സരങ്ങൾ തുടങ്ങുന്നതോടെ ആരാകും ബ്ലാസ്റ്റേഴ്സ് വലകാക്കുക എന്നുള്ള കാര്യത്തിൽ വ്യക്തത വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Post Your Comments