Latest NewsInternational

കോള്‍ സെന്റര്‍ തട്ടിപ്പ് : 21 പേര്‍ക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക് : കോള്‍സെന്റര്‍ തട്ടിപ്പ് കേസില്‍ 21 പേര്‍ക്ക് തടവുശിക്ഷ ലഭിച്ചു. ഇന്ത്യന്‍ വംശജരായ 21 പേര്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. .അഞ്ചുമുതല്‍ ഇരുപതു വര്‍ഷം വരെയാണ് ശിക്ഷ. തട്ടിപ്പിനു സഹായിച്ച ഇന്ത്യയിലുള്ള 32 പേരെയും അഞ്ചു കോള്‍ സെന്ററുകളെയും കേസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read Also : കൂട്ടുകാരിയുടെ ഭര്‍ത്താവ് 23കാരിയെ പീഡിപ്പിച്ചു : പരാതിയുമായി യുവതി രംഗത്ത്

അമേരിക്കയിലെ റവന്യു സര്‍വീസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികള്‍ 2012 നും 2019 നും ഇടയില്‍ 2000 കോടി രൂപ തട്ടിയെടുത്തത്.

നികുതി അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയവരെ തിരഞ്ഞുപിടിച്ച് അഹമ്മദാബാദിലെ കോള്‍സെന്റര്‍ വഴി വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. പിഴയടക്കാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും ജയിലിലിടുമെന്നും നാടുകടത്തുമെന്നും പറഞ്ഞാണു ഭയപ്പെടുത്തിയത്. ഭീഷണിക്കൊടുവില്‍ ഒത്തുതീര്‍പ്പിനായി തങ്ങള്‍ ആവശ്യപ്പെടുംവിധം പണം ഓണ്‍ലൈനായി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button