കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്നതാണ് സത്യം. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം.
കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒന്നാണ് എണ്ണ തേച്ച് കുളിപ്പിക്കുന്നത്. നവജാത ശിശുക്കളെ ശരീരം മുഴുവന്‍ എണ്ണ പുരട്ടി നന്നായി ഉഴിഞ്ഞു കുളിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ശീലമാണ്. കൈകാലുകളില്‍ എണ്ണ തേച്ച് നന്നായി നീട്ടി തടവിയാലെ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഉയരം വയ്ക്കൂ എന്നുവരെ പറയാറുണ്ട്. കൂടാതെ കുഞ്ഞിന്റെ ആരോഗ്യം കൂട്ടാനും എണ്ണ തേച്ചുള്ള കുളി സഹായിക്കും.
Also Read: കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ സൂക്ഷിക്കേണ്ട സംഗതികള്‍
കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഏറ്റവും നല്ലത് കടുകെണ്ണയാണ്. നല്ലൊരു ബേബി മസ്സാജ് ഓയില്‍ എന്ന് കടുകെണ്ണയെ പറയാവുന്നതാണ്. ഇത് തണുപ്പ് കാലത്ത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവാനിടയുള്ള എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. എന്നാല്‍ കടുകെണ്ണ ഒരിക്കലും ചര്‍മ്മത്തില്‍ നേരിട്ട് തേക്കാന്‍ പാടില്ല. ഇതില്‍ അല്‍പം വെളുത്തുള്ളിയോ ഉലുവയോ ചേര്‍ത്ത് ചൂടാക്കി തേപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റെ ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുകയും ചെയ്യുന്നു.
Post Your Comments