WomenLife StyleHealth & Fitness

മിനുട്ടുകള്‍ക്കുള്ളില്‍ സുന്ദരിയാകാന്‍ ഒരു ചെമ്പരത്തി വിദ്യ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ചെമ്പരത്തി. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മുഖത്തെ കുഴികളേയും മറ്റ് പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ചെമ്പരത്തി നല്‍കുന്നത്. അകാല വാര്‍ദ്ധക്യത്തിന് പരിഹാരം അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചെമ്പരത്തി പൂവെടുത്ത് അത് കൊണ്ട് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഇത്. പ്രകൃതിദത്ത ഷാമ്പൂ പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ് ചെമ്പരത്തി.

Also Read :  ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു വ്യത്യസ്തമായ സ്‌ക്വാഷ് ട്രൈ ചെയ്താലോ….?

അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതില്‍ ചെമ്പരത്തി ഇലയും അല്‍പം പൂവും മിക്സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലൊരു ഷാമ്പൂ ആണ് ഇതെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയം വേണ്ട. വേണമെങ്കില്‍ ഇതില്‍ ഒലീവ് ഓയിലും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കേശസംരക്ഷണത്തില്‍ തന്നെ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് താരന്‍. താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല എടുത്ത് ഇത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ നാല് പ്രാവശ്യം ഇത് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button