Life StyleFood & CookeryHealth & Fitness

ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു വ്യത്യസ്തമായ സ്‌ക്വാഷ് ട്രൈ ചെയ്താലോ….?

ചെമ്പരത്തിപ്പൂവെടുത്ത് ചെവിയില്‍ വെച്ചോളൂ എന്ന് ന്മള്‍ പലരെയും കളിയാക്കാറുണ്ട്. എന്നാല്‍ അത്ര നിസാരക്കാരനല് ചെമ്പരത്തി. നാട്ടിന് പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു അടിപൊളി സ്‌ക്വാഷ് നമുക്ക് ഉണ്ടാക്കാം

 ചേരുവകള്‍:

1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം

തയാറാക്കുന്ന വിധം:
ചെമ്പരത്തിപൂവ് അല്പ്പം വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. അതിന് ശേഷം പഞ്ചസാര ചേര്‍ക്കാം.പിന്നീട് ചെറിയ തീയില്‍ ചൂടാക്കി, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

shortlink

Post Your Comments


Back to top button