ഇംഗ്ലണ്ട്: മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. വോര്‍സെസ്റ്ററിലെ ഒരു കടയില്‍ വെച്ചാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 39കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മുഖത്ത് ഇയാൾ ആസിഡ് ഒഴിച്ചത് മന:പൂര്‍വമാണെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Read also: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതിയുടെ മനസാന്തരത്തെത്തുടർന്ന് ശിക്ഷ ഇളവുചെയ്ത് കോടതി
അറസ്റ്റിലായ യുവാവിന്റെ ഒപ്പമുള്ളവരുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മുഖത്തും കൈയിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments