TechnologyAutomobile

വാട്സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്.

Also Read : നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ കണ്ടുപിടിക്കാം

സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.

സ്റ്റെപ്പ് 2: വാട്സ്ആപ്പ് തുറക്കുക.

സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത നമ്പറിലേക്ക് നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പര്‍ മെസ്സേജ് ആയി അയയ്ക്കുക.

സ്റ്റെപ്പ് 4: കൂടിപ്പോയാല്‍ 10 മിനിറ്റ് വരെ പരമാവധി കാത്തിരിക്കേണ്ടി വരും, അപ്പോഴേക്കും ട്രെയിന്‍ സമയം അടങ്ങിയ വിവരങ്ങള്‍ നിങ്ങളുടെ വാട്സാപ്പിലേക്ക് ഈ നമ്പറില്‍ നിന്നും മറുപടിയായി എത്തിയിരിക്കും. നമ്മുടെ മെസ്സേജ് അയച്ചതിനു ശേഷം മെസ്സേജില്‍ നീല ടിക്ക് വന്നിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് മറുപടി ലഭിക്കില്ല. അതിനാല്‍ മെസ്സേജ് അയച്ച ശേഷം നീല ടിക്ക് വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. റെയില്‍വേയുടെ സര്‍വര്‍ ബിസി ആയതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button