ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നമുക്ക് തുടര്‍ന്ന് സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും സൗകര്യം നല്‍കുന്നുണ്ട്. അതേസമയം, നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്താന്‍, അയാള്‍ നിങ്ങളോട് നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് പറയാതെ മറ്റ് ഉറപ്പുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. നിങ്ങള്‍ ഇത്തരം ഒരു സാഹചര്യത്തില്‍ ആണെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. ഓര്‍ക്കുക, ഈ വഴികളിലൂടെ അത് 100 ശതമാനം ഉറപ്പിക്കാന്‍ കഴിയില്ല.
1) ചാറ്റ് വിന്‍ഡോയില്‍ കോണ്‍ടാക്ടിന്റെ ലാസ്റ്റ് സീന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ നോക്കുക
ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള ഏറ്റവും ആദ്യത്തെയും എളുപ്പമുള്ളതുമായ ഒരു മാര്‍ഗമാണ് ഇത്. പക്ഷേ, ആ കോണ്‍ടാക്റ്റ് സെറ്റിംഗ്സില്‍ ‘ലാസ്റ്റ് സീന്‍’ ഓഫ് ചെയ്തിരിക്കുകയാണെങ്കില്‍ ഇതിലൂടെ മാത്രം ഉറപ്പിക്കാന്‍ കഴിയില്ല.
2) പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റിനായി നോക്കുക
നിങ്ങളെ ഒരാള്‍ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ആ യൂസറിന്റെ പ്രൊഫൈല്‍ ഫോട്ടോ എപ്പോഴും നിങ്ങള്‍ അവസാനമായി ചാറ്റ് ചെയ്ത സമയത്തേത് തന്നെയായിരിക്കും കാണുക. അല്ലെങ്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഒന്നും തന്നെ കാണുകയില്ല.
3) ആ കോണ്‍ടാക്ടിലേക്ക് സന്ദേശം അയക്കുക
ബ്ലോക്ക്ഡ് കോണ്‍ടാക്ടിലേക്ക് നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് എപ്പോഴും ഒരു ചെക്ക് മാര്‍ക്ക് മാത്രമേ ഉണ്ടാകൂ. നിങ്ങള്‍ അയച്ച സന്ദേശത്തിന് ഒരിക്കലും ഇരട്ട ചെക്ക് മാര്‍ക്ക് വീഴുന്നില്ലെങ്കില്‍, അതായത് ഡെലിവര്‍ ആകുന്നില്ലെങ്കില്‍ അവര്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.
4) ആ കോണ്‍ടാക്ടിലേക്ക് കോള്‍ ചെയ്യുക
നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് തോന്നുന്ന കോണ്‍ടാക്ടിലേക്ക് കോള്‍ ചെയ്യുക. ബ്ലോക്ക്ഡ് ആണെങ്കില്‍ കോള്‍ പോകില്ല.
5) ആ കോണ്‍ടാക്ടിനെ ഉള്‍പ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ ശ്രമിക്കുക
മുകളില്‍ പറഞ്ഞ എല്ലാ ശ്രമങ്ങളും ഒരു ചെറിയ നെറ്റ്‌വര്‍ക്ക് തകരാര്‍ മതി പരാജയപ്പെടാന്‍. അത്കൊണ്ട് അവയൊന്നും ബ്ലോക്ക് ചെയ്തോ എന്ന് മനസിലാക്കാനുള്ള അവസാനത്തെ വഴിയല്ല. എന്നാല്‍ ഈ ശ്രമം നിങ്ങളുടെ എല്ലാ സംശയങ്ങളും ദുരീകരിക്കും.
നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് കരുതുന്ന കോണ്‍ടാക്ടിനെ ഉള്‍പ്പെടുത്തി കോണ്‍ടാക്ടിനെ ഉള്‍പ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ ശ്രമിക്കുക. ‘you are not authorized to add this contact’ (‘ഈ കോൺടാക്റ്റ് ചേർക്കുവാൻ നിങ്ങൾക്ക് അധികാരമില്ല’) എന്ന സന്ദേശമാണ് തിരികെ ലഭിക്കുന്നതെങ്കില്‍ ആ കോണ്‍ടാക്റ്റ് നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകുമെന്ന് ഉറപ്പ്.
Post Your Comments