KeralaLatest News

കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ഇറങ്ങിയ യുവതിയെ കാണാതായിട്ട് രണ്ടാഴ്ച

എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും ഒന്നരവയസുകാരനെയും കാണാതായിട്ട് രണ്ടാഴ്ച. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന്‍ ആദിദേവ് എന്നിവരെയായാണ് കാണാതായത്. ആറാംതീയതി മൂന്നുമണിയോടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞുപോയ ജിന്‍സി പിന്നീട് തിരിച്ചുവന്നില്ല. 25 പവനോളം ആഭരണങ്ങളും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാമെടുത്താണ് ഇവര്‍ പോയതെന്ന് പിന്നീട് മനസ്സിലായി.

ALSO READ: യുഎഇയില്‍ നിന്നും മലയാളിയായ പ്രവാസിയെ കാണാതായിട്ട് മൂന്ന് മാസം

യുവതിക്കും കുഞ്ഞിനുമായി ചങ്ങരംകുളം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവതിയുമായി മൊബൈല്‍ഫോണില്‍ ചാറ്റിങ് നടത്തിയിരുന്ന കാസര്‍കോട് സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആയി. വിവരമറിഞ്ഞ് ജിന്‍സിയുടെ ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button