KeralaLatest NewsNews

18 കാരനോടൊപ്പം ഭാര്യ ഒളിച്ചോടി: പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ, സംഭവം മലപ്പുറത്ത്

റഹീമാണ് ഭാര്യ നജ്‌മയ്‌ക്കെതിരെ പരാതി നല്‍കിയത്.

മലപ്പുറം: ഭാര്യ 18 കാരനോടൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ. ബീഹാര്‍ സ്വദേശിയായ റഹീമാണ് ഭാര്യ നജ്‌മയ്‌ക്കെതിരെ പരാതി നല്‍കിയത്. താഴെചേളാരിയിലുള്ള കോര്‍ട്ടേഴ്സിലാണ് നജ്മ കുടുംബസമേതം താമസിച്ചിരുന്നത്. ഇവർക്ക് നാല് കുട്ടികൾ ഉണ്ട്.

മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു കുട്ടികളെയും തന്നെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നു പരാതിയിൽ പറയുന്നു. കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ രാജുവിനോടൊപ്പമാണ് പോയതെന്നും പരാതിയില്‍ ഇയാൾ ആരോപിക്കുന്നു.

READ ALSO: സ്ഥിരം പ്രശ്‌നക്കാർക്കെതിരെ കർശന നടപടിയുമായി റവന്യൂ- പോലീസ് വകുപ്പുകൾ

നജ്മയും രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച്‌ ഓഫാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button