കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ ടിഎം ഹര്‍ഷന്‍ മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു.സാമൂഹ്യ മാധ്യമങ്ങളിളെ ഇടതുപക്ഷ മുഖങ്ങളില്‍ ഒരാൾ കൂടിയായ ഹർഷൻ മീഡിയ വണില്‍ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിൽ അഭിമന്യുവിന്റെ ജില്ലക്കാരന്‍ തന്നെയായ ഹർഷൻ ശക്തമായി പ്രതികരിച്ചിരുന്നു.
എന്നാല്‍ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയ വണ്ണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹര്‍ഷന്റെ രാജി എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫ്ളവേഴ്‌സ് ചാനലിന്റെ പുതിയ ന്യൂസ് ചാനല്‍ ആയ 24 ന്യൂസിൽ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയിലേക്കാണ് ഹർഷൻ ഇനി പോകുക എന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments