മഞ്ചേരി : ആയുധങ്ങളുമായി മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. ചെങ്ങണ ബൈപ്പാസ് റോഡില്‍ കവളങ്ങാട് വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്.മഞ്ചേരി പുത്തില്ലന്‍ സുരേഷ് കുമാര്‍ (41), മേലാക്കം ആലക്കാപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (32), ഗുഡല്ലൂര്‍ സ്വദേശി അബ്ബാസ് എന്ന ഇയ്ം യമണി (34) എന്നിവരാണ് അറസ്‌റ്റിലായത്. കവര്‍ച്ചയ്ക്ക് ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി കവളങ്ങാട് ഭാഗത്ത് സംശയാസ്‌പദമായ രീതിയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.സംഘത്തിൽ ആറുപേരുണ്ടായിരുന്നു. രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഈ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ ആളെ പിടികൂടിയത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു.
Read also:ക്രിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കലാപം
മോഷണം നടന്ന വീട്ടിലെ പെണ്‍കുട്ടിയും പ്രതിയായ സുരേഷ് കുമാറും സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ 60 കോടിയോളം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയില്‍ നിന്ന് സുരേഷ് കുമാര്‍ മനസ്സിലാക്കി. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും സംഘടിപ്പിച്ചിരുന്നു. പിടിയിലായ മുഹമ്മദ് അഫ്‌സല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും കോണ്‍ട്രാക്‌ടറുമാണ്. ഇയാളുടെ സൈറ്റിലേക്ക് മണലും മറ്റു എത്തിക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് സുരേഷ് കുമാര്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അബ്ബാസാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടാക്കിയത്.
ക്വട്ടേഷന്‍ സംഘാംഗങ്ങളും തമിഴ്‌നാട് സ്വദേശികളുമായ ഗൂഡല്ലൂര്‍ കൂത്തുപറമ്പ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് വ്യാഴാഴ്‌ച പിടിയിലായത്.
Post Your Comments