![THIS IS WHAT HAPPENED TO THE MAN WHO CLIMBED ON TOP OF A LAMBORGHINI TO TAKE SELFIE](/wp-content/uploads/2018/07/CAR-2.png)
ഫ്‌ളോറിഡ : ലംബോര്‍ഗിനി കാറിന് മുകളില്‍ കയറി ഫോട്ടോയെടുക്കാൻ പോസ് ചെയ്‌ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയോട് ഫോട്ടോയെടുക്കാന്‍ പറഞ്ഞ് ഏല്‍പ്പിച്ച ശേഷം രണ്ടു ലക്ഷം ഡോളര്‍ വിലവരുന്ന ലംബോര്‍ഗിനി കാറിന് മുകളില്‍ കയറി നിന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. കാമുകി ഫോട്ടോ എടുത്തെങ്കിലും ഇതിൽ തൃപ്തിയാകാതെ യുവാവ്.
കാറിന്റെ മുകളില്‍ നിന്നും ചില്ലിന് മുകളിലേയ്ക്ക് നീങ്ങുകയും ചില്ലിന് വിള്ളല്‍ വീഴുകയുമായിരുന്നു. ഇതോടെ നിലത്തേയ്ക്ക് ഇറങ്ങാന്‍ കാമുകി ആവശ്യപ്പെട്ടുവെങ്കിലും ‘ഫോട്ടോ എടുക്ക്’ എന്ന് കാമുകിയോട് ആജ്ഞാപിക്കുകയായിരുന്നു യുവാവ്. ഇതോടെ കാമുകി എല്ലാവരും നോക്കിനിൽക്കെ യുവാവിനെ ശകാരിച്ചു. സംഭവം കണ്ടു നിന്നവര്‍ ഉടന്‍ തന്നെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
Post Your Comments