കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലത്ത് സിഗ്നല്‍ സംവിധാനം കരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു. കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നു എന്നും തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ഈ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങൂ എന്നുമാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
ഇതോടെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സമയം വൈകും. വൈകുന്നേരം സര്‍വീസ് തുടങ്ങുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നും സിഗ്നല്‍ സംവിധാനം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി എന്നും റെയിൽവേ അറിയിച്ചു.
Also read : ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
Post Your Comments