ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിൽ സംശയമുന്നയിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. സുനന്ദ പുഷ്കറിന്റെ കയ്യിൽ ഉണ്ടായിരുന്ന മുറിവ് മറക്കരുതെന്നും സ്വാമി ഓർമ്മിപ്പിച്ചു തന്റെ ട്വിറ്ററിൽ ആണ് സ്വാമിയുടെ സംശയ പ്രകടനം. ‘ആ മണ്ടനെ കെട്ടിപ്പിടിക്കാന്‍ നമോ(നരേന്ദ്രമോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. ശത്രുക്കള്‍ക്കു നേരെ റഷ്യക്കാരുടേയും ഉത്തരകൊറിയക്കാരുടെയുമൊക്കെ വിഷസൂചി കൊണ്ടുള്ള ഒരുപ്രയോഗമുണ്ട്.’
‘സുനന്ദ പുഷ്ക്കറിന്റെ കയ്യില്‍ കാണപ്പെട്ടതുപോലുള്ള ചെറു സുഷിരങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ നമോ എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്’ എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്.രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ബിജെപിയില്‍ നിന്ന് വലിയ വിമര്ശങ്ങളുയരുന്ന സാഹചര്യത്തിലാണ് സാമിയുടെ ട്വീറ്റ്.
Namo should not have allowed Buddhu to hug him. Russians and North Koreans use the embrace technique to stick a poised needle. I think Namo should immediately go for a medical check to see if he has any microscopic puncture like Sunanda had on her hand
— Subramanian Swamy (@Swamy39) July 21, 2018
Post Your Comments