![](/wp-content/uploads/2018/07/phone-3.png)
ന്യൂഡൽഹി: ‘മിസ്റ്റര്‍ ബീനാ’യി പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്ന റൊവാന് അക്റ്റിന്സണ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയുടെ ലിങ്ക് തുറന്നുനോക്കരുതെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍. സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ ലോസ് ഏയ്ഞ്ചല്സിലുണ്ടായ കാറപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത.
വാര്‍ത്തയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും നമ്മുടെ രഹസ്യവിവരങ്ങള്‍ ചോരുമെന്നുമാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ലിങ്ക് ഓപ്പൺ ചെയ്തശേഷം വൈറസ് കയറുമ്പോൾ ഒരു സപ്പോര്ട്ടിംങ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. അതിലേക്ക് വിളിച്ചാല്‍ ശരിയാക്കണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടുകയും അത് നൽകുമ്പോൾ പണം നഷ്ടപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments