ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് യാത്രക്കാരന്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി ആര്‍.ടി.ഒയ്ക്ക് അയച്ചുകൊടുത്തയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു.
യാത്രക്കാരന്റെ പരാതിയെത്തുടര്‍ന്ന് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗുരുവായുരെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി ഡ്രൈവറെ വിളിച്ച് കാര്യം തിരക്കി. എന്നാല്‍ ഇയാള്‍ കുറ്റം ആദ്യം നിഷേധിച്ചു. പിന്നീട് വീഡിയോ തെളിവായി എടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
Also Read : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ പണി തുടരുന്നു, ജോലി ചെയ്യാത്ത ഡ്രൈവര്‍മാര്‍ക്ക് പണികിട്ടി തുടങ്ങി
തിരക്കുള്ള റോഡിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടിക്കുന്നതിന്റെയും വാഹനങ്ങളെ മരികടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗുരുവായൂരിലെ ആര്‍ടിഒയ്ക്ക് അയച്ചുകൊടുത്തത്. കോഴിക്കോട് നിന്നും ഗുരുവായൂര്‍ വഴി നെടുമ്പാശ്ശേരിക്ക് പോകുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ഡ്രൈവര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.
Post Your Comments