തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അടവുകള്‍ പയറ്റുകയാണ് സിഎംഡി ടോമിന്‍ തച്ചങ്കരി. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ മറ്റൊരു ധൂര്‍ത്തിന് കൂടി അറുതിയായിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ഫോണ്‍വിളിക്കാണ് തച്ചങ്കരി ഇടംകോലിട്ടത്. ഫോണ്‍ വാടക മാത്രം ലക്ഷങ്ങള്‍ വരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിലൂടെ പ്രതിമാസം ലക്ഷങ്ങളുടെ ലാഭം കോര്‍പ്പറേഷനുണ്ടായി.
read also: യാത്രക്കാര്‍ക്ക് ആശ്വാസം; നിര്‍ണായക തീരുമാനവുമായി കെഎസ്ആര്‍ടിസി
ഇപ്പോള്‍ മൊബൈല്‍ പോസ്റ്റ് പെയിഡ് ഫോണുകള്‍ക്ക് വന്‍ ബില്ലുകള്‍ വരുന്ന സാഹചര്യത്തില്‍ ഔദ്യോഗിക സിം കാര്‍ഡുകള്‍ പ്രീപൈഡ് ആക്കാന്‍ സി.എം.ഡി നിര്‍ദേശം നല്‍കി. നിലവില്‍ 400 രൂപയുടെ പ്ലാനാണ് ഭൂരിഭാഗം ഫോണുകള്‍ക്കും. ഉന്നത ഉദ്യോഗസ്ഥരുടെ കൈകളിലുള്ള ഈ ഫോണുകള്‍ അടുത്തമാസം മുതല്‍ പ്രീ പെയ്ഡ് കണക്ഷനുകളിലേക്കു മാറ്റാനാണ് നിര്‍ദേശം.
150 ഡ്രൈവര്‍മാരെ സ്ഥലം മാറ്റാനും തീരുമാനമായി. ഡ്രൈവര്‍മാരുടെ വിന്യാസത്തിലെ അപാകത പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. ചിലയിടങ്ങളില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൂടുതല്‍ ഡ്രൈവര്‍മാരുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചീഫ് ഓഫീസില്‍ വെറുതേ ഇരുന്നിരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ പുനര്‍വ്യന്യസിക്കുകയായിരുന്നു. മാസത്തില്‍ പത്തു ഡ്യൂട്ടിപോലും ചെയ്യാതിരുന്ന ഡ്രൈവര്‍മാര്‍ക്കാണ് ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. വീടിനടുത്ത് ജോലി ഉണ്ടായിരുന്നിട്ടും പത്തു ഡ്യൂട്ടിപോലും തികയ്ക്കാത്ത തെക്കന്‍ ജില്ലകളിലെ ഡ്രൈവര്‍മാരെയാണ് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്,കണ്ണൂര്‍, പാലക്കാട് ഡിപ്പോകളിലേക്ക് മാറ്റിയത്.
Post Your Comments