ചെറുതോണി: ഇടുക്കി ഡാമില്‍ മണ്‍സൂണ്‍ ആദ്യപകുതിയില്‍ തന്നെ റെക്കോർഡ് ജലനിരപ്പ്. 1985ന് ശേഷം ജൂലൈ മാസത്തിൽ ഡാമിലുണ്ടായിരുന്ന ജലത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഈ സമയങ്ങളിലെ റെക്കോർഡ് ജലനിരപ്പാണിത്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 2384 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാളും 64 അടിയോളം കൂടുതലാണിത്.
Also Read: പ്രളയക്കെടുതി തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍; പകരം പറയുന്ന ന്യായം ഇങ്ങനെ
കഴിഞ്ഞ ദിവസം ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നിരുന്നു. പത്തൊൻപത് അടികൂടി ജലനിരപ്പ് ഉയർന്നാൽ ഡാം നിറയും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. 2401 അടിയിൽ ജലനിരപ്പ് എത്തിയാല്‍ ഡാം തുറന്നുവിടും.
ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യൂതി ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച് തുറന്നുവിടല്‍ ഒഴിവാക്കുന്നതിന് കെഎസ്ഇബി ശ്രമം നടത്തുകയാണ്. മഴ ഇതുപോലെ തന്നെ തുടരുകയാണെങ്കിൽ രണ്ട് ആഴ്ചയ്ക്കകം ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. അവസാനം തുറന്നുവിട്ടത് 1992 ലാണ്.
Post Your Comments