Latest NewsAutomobile

ഈ മോഡൽ കാറിനെ തിരിച്ച് വിളിച്ച് ഹോണ്ട

അമെയ്‌സിനെ തിരിച്ച് വിളിച്ച് ഹോണ്ട ഇന്ത്യ. ഇലക്‌ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന 2018 ഏപ്രില്‍ 17 നും മേയ് 24 നും ഇടയില്‍ നിര്‍മിച്ച 7,290 അമെയ്‌സ് കാറുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്. സെന്‍സർ തകരാർ മൂലം സ്റ്റിയറിങ്ങിന് കട്ടിക്കൂടുതല്‍ ഉണ്ടാവുകയും സ്റ്റിയറിങ് തകരാര്‍ വ്യക്തമാക്കുന്ന ലൈറ്റ് തെളിയുന്നതുമായ പ്രശ്‌നമാണ് കണ്ടെത്തിയത്.

 

 

HONDA AMAZE

ഈ മാസം 26 മുതല്‍ തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സുകളുടെ ഉടമകളെ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും. ശേഷം തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് സൂചന.

HONDA-AMAZE

 

Also read : ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button